മലയാളത്തിന്റെ ബോള്‍ഡ് നടിമാരില്‍ ഒരാളായ ലെന മനസ്സ് തുറക്കുന്നു. കഥ പറഞ്ഞതു പോലെയല്ല പല സിനിമകളും പുറത്ത് വരുമ്പോഴെന്ന് ലെന പറയുന്നു. എന്ന് നിന്റെ മൊയ്തീന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മ വേഷം അവതരിപ്പിച്ചത് ലെനയായിരുന്നു. ഇപ്പോഴും നടിയെത്തേടി അമ്മവേഷങ്ങള്‍ ധാരാളം എത്തുന്നുണ്ട്. എന്നാല്‍, ഇനി അമ്മ വേഷങ്ങള്‍ ചെയ്യാന്‍ താനില്ലെന്ന കടുത്തതീരുമാനത്തിലാണ് നടി. എത്ര മികച്ച കഥാപാത്ര പ്രാധാന്യമുള്ള വേഷമാണ് വരുന്നതെങ്കിലും അമ്മയാകാന്‍ താത്പര്യമില്ലെന്നാണ് നടി പറയുന്നത്. തന്റെ ഈ തീരുമാനം തെറ്റായി പോയി എന്ന് ഓര്‍ത്ത് ഒരിക്കലും കരയില്ലെന്നും നടി കൂട്ടി ച്ചേര്‍ത്തു.
എന്ന് നിന്റെ മൊയ്തീനിലെ പാത്തുമ്മ എന്ന കഥാപാത്രത്തിന് ഒത്തിരി അംഗീകാരങ്ങള്‍ കിട്ടി. പക്ഷേ ആ കഥാപാത്രം എനിക്ക് ചേരില്ലെന്ന് താന്‍ സംവിധായകന് ആര്‍എസ് വിമലിനോട് പറഞ്ഞിരുന്നതായും ലെന പറഞ്ഞു. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ഏറ്റവും യോജിച്ചത് ലെന തന്നെയാണെന്ന് വിമല്‍ പറഞ്ഞതായും ലെന പറയുന്നു.
Post Your Comments