CinemaGeneralNEWS

‘സിനിമ ചെയ്തോളൂ പക്ഷേ അതിനുമുന്‍പ്’…. കാളിദാസിനോട് അമ്മ പാര്‍വതി ആവശ്യപ്പെട്ടകാര്യം

ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസന്‍ മലയാള സിനിമാലോകത്ത് നായകനായി അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ കാളിദാസന്‍ നായകനായി അരങ്ങേറുന്നത്. കാളിദാസന്‍ നായകനായി അഭിനയിച്ച ‘മീന്‍കുഴമ്പും മണ്‍പാനയും’ എന്ന തമിഴ് ചിത്രം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ചെന്നൈ ലയോള കോളെജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദപഠനം പൂർത്തിയാക്കിയ ശേഷമാണ് കാളിദാസന്‍ സിനിമയിലേക്ക് തിരിഞ്ഞത്. ബാലതാരമായി അഭിനയിച്ചിട്ടുള്ള കാളിദാസന്റെ രണ്ടാംവരവില്‍ അമ്മ പാര്‍വതി കാളിദാസിനോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. ഡിഗ്രി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രം സിനിമയിലേക്ക് പോകുക .പഠനത്തില്‍ അല്‍പം പിറകോട്ടായിരുന്ന കാളിദാസന്‍ വളരെ കഷ്ടപ്പെട്ട് ഡിഗ്രി കടന്നുകൂടിയ ശേഷമാണ് സിനിമയിലേക്ക് പോയത്.

shortlink

Post Your Comments


Back to top button