CinemaGeneralNEWS

ശ്രീനാഥുമായി വേര്‍പിരിയാനുണ്ടായ കാരണത്തെക്കുറിച്ച്;ശാന്തികൃഷ്ണ

പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ശ്രീനാഥ് -ശാന്തികൃഷ്ണ താരജോഡികള്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചത്. ഇരുവരുടെയും പ്രണയവും,വിവാഹവുമൊക്കെ അന്നത്തെക്കാലത്ത്‌ മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വാര്‍ത്തകളായിരുന്നു. ശ്രീനാഥുമായി വേര്‍പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയാണ് നടി ശാന്തികൃഷ്ണ.

“മികച്ച ഒരു കലാകാരനാണ് ശ്രീനാഥ്. സീരിയസ് വേഷങ്ങളും കോമഡിയും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടൻ. സിനിമയല്ലേ, ചാൻസുകൾ എപ്പോഴും ഒരു പോലെ ആയിരിക്കില്ലല്ലോ. ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞു. ചില ഈഗോ പ്രശ്നങ്ങളും ഞങ്ങൾക്കിടയിലുണ്ടായി. അന്നത്തെ സാഹചര്യത്തിൽ മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. അതിനിടെ ഒരു നടനുമായി ചേർത്ത് എന്റെ പേര് ഗോസിപ്പു കോളങ്ങളിൽ വന്നു. സെറ്റുകളിൽ പോയാൽ അധികം ആരുമായി ഞാൻ ഞാൻ ഇടപഴകാറില്ല. എന്നാൽ സംഗീതത്തിൽ താൽപര്യമുള്ള ആ നടനെ പരിചയപ്പെട്ടപ്പോൾ ഞാൻ കൂടുതലായി സംസാരിച്ചു തുടങ്ങി.
ഞങ്ങൾ ഒരുമിച്ചു പാട്ടുപാടാനും സംഗീതത്തെക്കുറിച്ച് പറയാനും തുടങ്ങി. ഇതോടെ ഞങ്ങളുടെ ബന്ധം പലരും തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുമായും ഞാൻ വളരെ അടുപ്പമായിരുന്നു. സെറ്റിലൊക്കെ അവർ വരുമായിരുന്നു. അങ്ങനെയുള്ളപ്പോൾ ഗോസിപ്പുകൾക്ക് എന്തിനു മറുപടി പറയണം എന്നായിരുന്നു ചിന്ത”ശാന്തികൃഷ്ണ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button