CinemaIndian CinemaMollywoodNEWS

‘വിവാഹിതരാകുന്നത് അകന്നു ജീവിക്കാന്‍ വേണ്ടിയല്ല’ വിജയ്‌യെക്കുറിച്ച് അമല പറയുന്നതിങ്ങനെ

 

മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും നായികയായി മലയാളത്തില്‍ കടന്നുവന്ന അമല ഒരു പിടി നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ സജീവമായ സമയത്താണ് വിജയ്‌ യുമായുള്ള വിവാഹം. ഇപ്പോള്‍ വിവാഹ മോചിതയാകുകയാണ് അമല. സംവിധായകന്‍ എ എല്‍ വിജയ് മായുള്ള വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് അമല തുറന്നു പറയുന്നു

തന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയാണ് വിജയ്യെന്നും അമല പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌ യെ താന്‍ ഇപ്പോഴും സ്നേഹിക്കുന്നതിനെ കുറിച്ചും വിവാഹമോചനം നടത്തേണ്ടി വന്നതിനെ കുറിച്ചും അമല പറയുന്നത്.

പതിനെട്ടാം വയസ്സില്‍ സിനിമയില്‍ എത്തിയ താന്‍ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ വിജയുമായി വിവാഹിതയായി. ഇപ്പോള്‍ ഇരുപ്പത്തി നാലാമത്തെ വയസ്സില്‍ വിവാഹമോചനം. ഇതുവരെ സിനിമാ മേഖലയില്‍ ഉപദേശങ്ങള്‍ തരാന്‍ എനിക്ക് ആരും ഉണ്ടായിരുന്നില്ല. എന്‍റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പാഠങ്ങള്‍ പഠിച്ചതെന്നും അമല പറയുന്നു.

വിവാഹിതരാകുന്നത് അകന്നു ജീവിക്കാന്‍ വേണ്ടിയല്ല. എന്‍റെ ജീവിതത്തിലെ പ്രധാന വ്യക്തിയാണ് വിജയ്. ഞാന്‍ ഇപ്പോഴും വിജയ്യെ  സ്നേഹിക്കുന്നു. ഞങ്ങള്‍ ഒന്നിച്ചായിരുന്നപ്പോള്‍ പരസ്പരം കാര്യങ്ങള്‍ ഒരുപാട് പഠിച്ചു. പക്ഷേ ജീവിതത്തില്‍ നമ്മളില്ലാതെ മറ്റൊരാള്‍ക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയുമെന്ന് മനസ്സിലായപ്പോഴാണ് തനിക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനമാണിതെന്നും അമല പറയുന്നു .ജീവിതം പ്രവചിക്കാന്‍ സാധിക്കില്ലെന്നും ശാശ്വതം അല്ലെന്നും അമല കൂട്ടിച്ചേര്‍ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button