മേജര്‍രവി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 1971ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. “1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ്” എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. മേജര്‍ മഹാദേവന്റെ രാജ്യസേവനത്തിന്റെ തുടര്‍ച്ചയായാണ് ചിത്രം എത്തുന്നത്. രാജസ്ഥാനിലെ സൂററ്റ് ഗഡില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍ പാലക്കാടും ഉഗാണ്ടയുമാണ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്റെ സഹോദരന് അല്ലു സിരീഷ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അരുണോദയസിംഗ്, സമുദ്രക്കനി, പ്രിയങ്ക ചൗധരി, രണ്‍ജിപണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. റെഡ്റോസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എന്നാല്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേജര്‍ മഹാദേവനായും മകന് മേജര്‍ സഹദേവനായുമാണ് മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെത്തുക. ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് ലാലിന്റെ ഇരട്ടവേഷമെന്ന വാര്‍ത്ത. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മാര്‍ച്ച് 27ന് 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ് തിയേറ്ററുകളിലെത്തും.
Post Your Comments