
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയിരുന്നു. ബിവറേജസിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് എടിഎമ്മിന് മുന്നിലും അതാകാം എന്ന മോഹന്‍ലാലിന്‍റെ പ്രസ്താവനയ്ക്ക് എതിരെ പല പ്രമുഖരും രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിന്‍റെ ബ്ലോഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് എത്തിയ സാഹചര്യത്തില്‍ തന്റെ നിലപാട് ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ് മോഹന്‍ലാല്‍. തനിക്കു നേരെയുള്ള വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് താന്‍ എഴുതിയ ബ്ലോഗ് വീഡിയോ രൂപത്തിലാക്കികൊണ്ട് തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍.
Post Your Comments