CinemaGeneralNEWS

‘ജിഷ്ണു എന്നോട് പറയുമായിരുന്നു ഇപ്പോള്‍ വരും ഞാന്‍ മരിച്ചു എന്ന വാട്സാപ്പ് സന്ദേശം’ വേദനയോടെ ധന്യ പറയുന്നു

ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലായിരുന്ന ജിഷ്ണു നമ്മളില്‍നിന്ന് വേര്‍പ്പെട്ട്പോയത് വളരെ വലിയ വേദനയോടെയാണ് നമ്മള്‍ ഉള്‍ക്കൊണ്ടത്. രോഗത്തിന്റെ വേദനക്കിടയിലും തന്റെ വ്യാജമരണവാര്‍ത്ത പ്രചരിക്കുന്നതിനെക്കുറിച്ച് ജിഷ്ണു ചിരിയോടെ പറയുമായിരുന്നു ഭാര്യ ധന്യ പറയുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ധന്യ മനസ്സ് തുറന്നത്. ജിഷ്ണുവിനു രണ്ടാമതും ക്യാന്‍സര്‍ വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പരന്നതെന്ന് ഭാര്യ ധന്യ വ്യക്തമാക്കി. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പരക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്‌. പലരോടും മറുപടി പറയാനാകാതെ വളരെയധികം വിഷമിച്ചിട്ടുണ്ട്. എന്നാല്‍ ജിഷ്ണു ഇതെല്ലാം മുന്‍കൂട്ടികണ്ടിരുന്നു രാവിലെതന്നെ എന്നോട് പറയും. ‘ഇപ്പോള്‍ വരും ഞാന്‍ മരിച്ചു എന്ന വാട്സാപ്പ് സന്ദേശം’ ഇത് പറഞ്ഞിട്ട് ജിഷ്ണു എന്നെ നോക്കി ചിരിക്കുമായിരുന്നു. വേദനയോടെ ധന്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button