General

കലാമൂല്യമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സംവിധായകര്‍

47ാമത് ഗോവാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ചര്‍ച്ചാ വേദിയില്‍ സിനിമാ രംഗത്തെ പുതിയ ആശയങ്ങളും ആശങ്കകളും പങ്കുവെച്ച് പ്രമുഖ സംവിധായകര്‍. പ്രശസ്ത ബംഗാളി സംവിധായകനായ അനിരുദ്ധ റോയ് ചൗധരിയുടെ നല്ല സിനിമകള്‍ പോപ്പുലര്‍ ആകുന്നില്ല, പോപ്പുലര്‍ സിനിമകളാകട്ടെ നന്നാകുന്നുമില്ല എന്ന പരാമര്‍ശം ശ്രദ്ധിക്കപ്പെട്ടു. സമീപകാലത്ത് ഏറെ നിരൂപക ശ്രദ്ധ നേടിയ ഹിന്ദി ചിത്രം ‘പിങ്ക്’ന്‍റെ സംവിധായകനാണ് അനിരുദ്ധ. കലാമൂല്യമുള്ള സിനിമകളുടെ ഭാവിയെക്കുറിച്ച്‌ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

സമാന്തര സിനിമകളെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന പതിവ് ആവശ്യം ഇക്കുറിയും മേളയില്‍ ഉയര്‍ന്നു. ശക്തമായ പ്രമേയങ്ങളിലൂന്നി വലിയ താരങ്ങളോ ബഹളങ്ങളോ ഇല്ലാതെ ചെറിയ ബജറ്റില്‍ നിര്‍മിക്കുന്ന നിരവധി മികച്ച സിനിമകള്‍ ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍,നങ്ങളിലേക്ക് ആ സിനിമകള്‍ എത്തുന്നില്ലെന്നും ‘തിതി’ എന്ന കന്നട ചിത്രത്തിന്‍െറ സംവിധായകന്‍ രാം റെഡ്ഡി പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമാശാലക്കാരും വിതരണക്കാരും തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ കലാമൂല്യമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ മുന്‍കൈ
എടുക്കണമെന്നും രാം റെഡ്ഡി ആവശ്യപ്പെട്ടു.

സിനിമ രംഗത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് അനിരുദ്ധ റോയിയുടെ കാഴ്ചപ്പാട്. നല്ല പ്രമേയങ്ങള്‍ക്ക് പണംമുടക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നുണ്ട്. പക്ഷേ, അത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമ തീയേറ്ററുകള്‍ കിട്ടുന്നില്ലെന്നതാണ് പ്രശ്നം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും അനിരുദ്ധ കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ ആകാശവാണി തീയേറ്ററില്‍ സമാന്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നേരത്തേ സൗകര്യമുണ്ടായിരുന്നത് ഇപ്പോള്‍ നിര്‍ത്തലാക്കിയതായി മുതിര്‍ന്ന ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സുധീര്‍ മിശ്ര ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button