ഗോവ ചലച്ചിത്രമേളയില്‍ രജനികാന്തിന്റെ കബാലി ഇടംനേടാത്തതില്‍ ജൂറിതലവന് നിരാശ. രജനീകാന്തിന്റെ കബാലി മേളയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ തനിക്ക് കടുത്തനിരാശയുണ്ടെന്ന് എസ് വി രാജേന്ദ്രബാബുവാണ് പറഞ്ഞത്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെ സാന്നിധ്യത്തിലാണ് രാജേന്ദ്രബാബു തന്റെ അഭിപ്രായം അറിയിച്ചത്. അടൂരിന്റെയും ബുദ്ധദേബ് ദാസ് ഗുപ്തയുടെയും ചിത്രങ്ങളും മേളയില്‍ പ്രവേശനം നേടിയിരിന്നില്ല. മികച്ച സിനിമകള്‍ക്ക് പ്രദര്‍ശനം ലഭിക്കാന്‍ അടുത്തവര്‍ഷം മുതല്‍ സൌത്ത് ഇന്ത്യന്‍ ഫിലിം ചേംബറും പനോരമയിലേക്ക് സിനിമകള്‍ നിര്‍ദേശിക്കണമെന്ന പരിഹാരവും രാജേന്ദ്രബാബു മുന്നോട്ടു വെച്ചു. മുഖ്യധാരാ സിനിമയാണ് മേളയില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന തുറന്ന പ്രഖ്യാപനമായി ഇതിനെ ചലച്ചിത്രപ്രവര്‍ത്തകര്‍ വിലയിരുത്തി.
Post Your Comments