CinemaGeneralNEWS

‘എന്റെ വിജയത്തില്‍ എന്നേക്കാള്‍ സന്തോഷിക്കുന്നത് അവനാണ്’; ധര്‍മജന്‍ പറയുന്നു

‘കട്ടപ്പനയിലെ ഋത്വിക്റോഷന്‍’ എന്ന ചിത്രം പ്രേക്ഷകമനസ്സില്‍ സ്ഥാനംപിടിച്ചതോടെ മറ്റൊരു ഹാസ്യനടന്‍ കൂടി മലയാളികള്‍ക്ക് പ്രിയങ്കരനാവുകയാണ്. ധര്‍മജന്‍ ബൊല്‍ഗാട്ടി.
ടിവി ഷോകളിലൂടെ ശ്രദ്ധനേടിക്കൊണ്ട് സിനിമയില്‍ ഇടംകണ്ടെത്തിയ നടനാണ് ധര്‍മജന്‍.
കട്ടപ്പനയിലെ ഋത്വിക്റോഷന്‍ തീയേറ്ററില്‍ മികച്ചപ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുമ്പോള്‍ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടുന്നത് ധര്‍മജന്‍ ബൊല്‍ഗാട്ടിയാണ്. ‘ബഡായ് ബംഗ്ലാവ്’ എന്ന ടിവി പ്രോഗാം ഉള്‍പ്പടെ നിരവധി സ്റ്റേജ് ഷോകളിലും ധര്‍മജനും,പിഷാരിടയും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാന്‍ എത്താറുണ്ട്. ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലെ കഥാപാത്രം പ്രേക്ഷകര്‍ വളരെ ഇഷ്ടത്തോടെ ഏറ്റെടുത്തത് തനിക്കു വലിയ സന്തോഷം നല്‍കുന്നുവെന്ന്  ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍  ധര്‍മജന്‍ പറയുന്നു. പക്ഷേ എന്റെ വിജയത്തില്‍ എന്നേക്കാള്‍ സന്തോഷിക്കുന്നത് പിഷാരടിയാണെന്നും,അവന്‍ ആദ്യദിവസം തന്നെ സിനിമകണ്ടിട്ട് എന്നെ വിളിച്ചു അഭിനന്ദനം അറിയിച്ചിരുന്നുവെന്നും ധര്‍മജന്‍ വ്യക്തമാക്കുന്നു.

dhar

shortlink

Post Your Comments


Back to top button