രാജ്യതിര്ത്തികള്ക്കപ്പുറം ലോകം കേൾക്കുന്ന സംഗീതമാണ് ഇന്ന് മദ്രാസ് മൊസാർഡ് എന്ന എ ആർ റഹ്മാന്റേത് . മലയാളത്തിൽ എ ആർ ആർ ഇന്റെ സംഗീതത്തിൽ ഒറ്റ ചിത്രമേ ഉണ്ടായുള്ളൂ . 1992 ൽ ഇറങ്ങിയ യോദ്ധയ്ക്ക് ശേഷം അദ്ദേഹം മലയാളത്തിലേയ്ക്ക് തിരിച്ചുവന്നിട്ടില്ല . എന്നാൽ ആ കുറവ് നികത്താൻ മലയാളത്തിനുമുണ്ടൊരു റഹ്മാൻ. വെറും റഹ്മാനല്ല പാവങ്ങളുടെ എ ആർ റഹ്മാൻ!. അത് മറ്റാരുമല്ല , പുതു തലമുറയിലെ ശ്രദ്ധേയയാനായ സംഗീത സംവിധായകൻ ഷാൻ റഹ്മാനാണത്. സംവിധായകൻ ജൂഡ് ആന്റണിയാണ് ഈ പട്ടം ഷാന്‍ ചാർത്തിക്കൊടുത്തത്.
‘ ഷാൻ എന്റെ സഹോദരനെ പോലെയാണ് . അവന്റെ പാട്ടുകളാണ് എന്റെ സിനിമകളിൽ ഒരു ഫീലൊക്കെ കൊണ്ടുവരുന്നത്, അവൻ പാവങ്ങളുടെ എ ആർ റഹ്മാനാണ്.’ തന്റെ പുതിയ സിനിമയായ ഒരു മുത്തശ്ശി ഗാഥ യുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് ജൂഡ് ആന്റണി ഇങ്ങനെ പറഞ്ഞത്
Post Your Comments