
മിമിക്രി രംഗത്ത് നിന്ന് സിനിമയില്‍ ചുവടുറപ്പിച്ച നടനാണ് ജയറാം. ഇപ്പോഴും ഒരു വേദി കിട്ടിയാല്‍ അവിടെ നിത്യഹരിത നായകന്‍ പ്രേം നസീറിനെയും, സത്യനെയും, മമ്മൂട്ടിയും, ജനാര്‍ദ്ധനനെയുമൊക്കെ അനുകരിച്ചു കൈയ്യടി വാങ്ങാറുണ്ട് താരം. ഇനി ഒരു വേദി കിട്ടുകയാണെങ്കില്‍ അവിടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദം ലയാള സിനിമയിലെ ഒരു യുവ സൂപ്പര്‍ സ്റ്റാറിന്റെതാണെന്നാണ് ജയറാം പറയുന്നത്. മറ്റാരുടെയുമല്ല താരപുത്രന് ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദം അനുകരിക്കാനാണ് ജയറാം ആവേശത്തോടെ കാത്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ അനുകരിച്ച് താന്‍ നിഷ്പ്രയാസം കൈയ്യടി നേടുമെന്നാണ് ജയറാം പറഞ്ഞത്. കൈയ്യടി നേടുമെന്നു ഇത്ര ഉറപ്പില്‍ പറഞ്ഞതിന് ഒരു കാരണവുമുണ്ട്. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ശബ്ദം തമ്മില്‍ നല്ല സാമ്യമുള്ളതിനാലാണ് അങ്ങനെ പറഞ്ഞത്. “പണ്ട് മമ്മൂട്ടിയെ നന്നായി അനുകരിയ്ക്കുമായിരുന്നു. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ശബ്ദം തമ്മില്‍ നല്ല സാമ്യമുണ്ട്. അതുകൊണ്ടാണ് കൈയ്യടി നേടുമെന്ന് അത്ര ഉറപ്പോടെ പറഞ്ഞത്”. ജയറാം പറയുന്നു.
Post Your Comments