മന്ത്രി സഭ പുനസംഘടനയ്ക്ക് തൊട്ടുപിന്നാലെ ‘വെറുതെ സ്കൂളില്‍ പോയി’ എന്ന ജൂഡിന്റെ നിരുപദ്രവകരം എന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരോക്ഷമായി മന്ത്രി എംഎം മണിയെ പരിഹസിക്കുന്നതാണ് പോസ്റ്റെന്ന വിലയിരുത്തലില്‍ നിരവധി പേര്‍ ജൂഡിനെതിരെ പ്രതികരിച്ചിരുന്നു. മണിയാശാനെ അപമാനിച്ചുവെന്നാരോപിച്ച് ജൂഡിന്റെ പോസ്റ്റിന് കീഴെ പൊങ്കാലയായിരുന്നു. വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രദ്ധ നേടുകയാണ് ജൂഡ്. താന്‍ തന്റെ അഭിപ്രായമാണ് രേഖപ്പെടുതിയതെന്നും അതിനിയും തുടരുമെന്നുമാണ് ജൂഡ് പറയുന്നത്. അതില്‍ പ്രതിഷേധിച്ച് തെറി വിളിക്കുന്നവര്‍ അവരുടെ പാര്‍ട്ടിയെയാണ് അപമാനിക്കുന്നതെന്നും ജൂഡ് പറഞ്ഞു.
അഭിപ്രായം ഇനിയും പറയും. ഒരു പാർട്ടി ലേബലും ആഗ്രഹിച്ചിട്ടില്ല. അതിനു വേണ്ടി പോസ്റ്റിടാറുമില്ല. വന്നു തെറി പറയുന്നവർ പ്രതിനിധീകരിക്കുന്ന പാർട്ടിയെയാണ് അപമാനിക്കുന്നത്- ജൂഡ് ഫെയ്സ്ബുക്കില്‍ കുറിച്ചു. അവരവര്‍ക്ക് ഇഷ്ടമുള്ളത് പറയുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം. അല്ലാത്തപ്പോ തെറി വിളി എന്നും ജൂഡ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.
Post Your Comments