ഇന്ത്യയുടെ 47 ആം അന്തര്‍ദേശീയ ചലചിത്രോത്സവത്തിൽ മലയാളത്തിന്‍റെ പ്രിയപ്പെട്ടതാരങ്ങളായ കലാഭവന്‍ മണിയുടെയും കല്‍പ്പനയുടേയും സ്മരണയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. കലാഭവന്‍ മാണിയുടെ ഓര്‍മ്മക്കായി വാസന്തിയും ലക്ഷമിയും പിന്നെ ഞാനും, കല്പനയ്ക്കായി തനിച്ചല്ല ഞാന്‍ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് തനിച്ചല്ല ഞാന്‍ പ്രദര്‍ശനം.
1999 ല്‍ പുറത്തിറങ്ങിയ വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ കലാഭവന്‍ മണിക്ക് ആ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. കാഴ്ചയില്ലാത്ത മണിയുടെ കഥാപാത്രം വളരെയേറെ ശ്രേദ്ധേയമായ ഒന്നാണ്.
ബാബു തിരുവല്ല സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തനിച്ചല്ല ഞാന്‍. സിനിമയിലെ പ്രകടനത്തിലൂടെ ആ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് കല്‍പ്പനയെ തേടിയെത്തിയിരുന്നു. ചെല്ലമ്മ അന്തർജനം എന്ന ബ്രാഹ്മണ സ്ത്രീയും റസിയ ബീവി എന്ന മുസ്ലിം വനിതയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്‍റെ കഥയാണ് തനിച്ചല്ല ഞാന്‍ പറയുന്നത്.
ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനത്തിൽ നോണ്‍ഫീച്ചർ വിഭാഗത്തിൽ മണിപ്പൂരി ചിത്രമായ ഇമാസാബിത്രിയും ഫീച്ചർ വിഭാഗത്തിൽ ജി പ്രഭ സംവിധാനം ചെയ്യ്ത സംസ്കൃത സിനിമ ഇഷ്ടിയും പ്രദർശിപ്പിക്കും. പികെ നായരെ കുറിച്ചുള്ള ഡോക്കുമെന്‍ററി സെല്ലുലോയ്ഡ് മാനും ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കും.
Post Your Comments