
ഏറെ സ്നേഹിച്ച നടിയില്‍ നിന്നും ഉണ്ടായ സങ്കടകരമായ ഒരു അനുഭവം അഭിഷേക് ബച്ചന് തുറന്നു പറയുന്നു. ഏറെ ആരാധിച്ച നടിയുടെ ഒപ്പം കിടക്കണം എന്ന ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ വളര്‍ന്നിട്ടു വരൂ എന്ന് ആ നടി മറുപടി നല്‍കിയത് തന്നെ വേദനിപ്പിച്ചു.
കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമാണ്. ബോളിവുഡിലെ സൂപ്പര്‍ സുന്ദരി സീനത്ത് അമനാണ് കഥയിലെ നായിക. ഒരിക്കല്‍ അമിതാഭ് ബച്ചനൊപ്പം ഒരു സിനിമയുടെ ഷൂട്ടിംഗിനായി ഹൈദ്രബാദില്‍ പോയപ്പോള്‍ അവിടെ വച്ചു സീനത്ത് അമനുമായി കൂടുതല്‍ അടുത്തു. അക്കാലത്തെ ബോളിവുഡ് ചിത്രങ്ങളിലെ താരസുന്ദരിയായി സീനത്ത് അരങ്ങു വാഴുന്ന സമയം. അഭിഷേകിന് അവരോടു കടുത്ത ആരാധനയും. കൂടുതല്‍ സമയം അവര്‍ക്കൊപ്പം മുറിയില്‍ കഴിഞ്ഞ കുഞ്ഞു അഭിഷേക് രാത്രി അവര്‍ ഒറ്റക്കാണെന്നു മനസിലാക്കി. അത് കൊണ്ട് താനും കൂടെ കിടക്കട്ടെ എന്ന് ചോദിച്ചു. കുറച്ചു വലുതായിട്ടു വാ ഇപ്പോള്‍ പൊക്കോളൂ എന്ന് സീനത്ത് പറഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചു എന്ന് അഭിഷേക് പറയുന്നു. തന്റെ ആദ്യ കാമുകിയും ആരാധനപാത്രവും സീനത്ത് ആയിരുന്നുവെന്നു താരം വെളിപ്പെടുത്തുന്നു.
Post Your Comments