Bollywood

ശരീരത്തിന്റെ പേരില്‍ അപമാനം സഹിക്കേണ്ടിവന്നിട്ടുണ്ട് ; ബോളിവുഡ് നടി ലിസ്സ ഹെയ്ഡന്റെ വെളിപ്പെടുത്തൽ

ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന നായികാതാരമാണ് ലിസ്സ ഹെയ്ഡൻ. എന്നാൽ  അത്രയ്ക്ക് തിളക്കമൊന്നുമില്ലാത്തൊരു ഭൂത കാലം തനിക്കുണ്ടായിരുന്നു എന്നു പറയുകയാണ് ലിസ്സ . താരപ്രഭയിലേക്കുയരുന്നതിനു മുൻപ് തനിക്ക് നേരിടേണ്ടിവന്ന അപമാനങ്ങളെക്കുറിച്ച് അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി നടി.
ശരീരത്തിന്റെ പേരില്‍ പരിഹാസങ്ങളെ അതിജീവിച്ച വ്യക്തിയാണ് ലിസ്സ ഹെയ്ഡൻ . സ്വന്തം ശരീരത്തിന്റെ പേരില്‍ അപമാനം സഹിക്കേണ്ടി വരുന്നവര്‍ക്ക് ലിസയുടെ കഥ പ്രചോദനമാണ്. ഒരു ടെലിവിഷന്‍ ചാറ്റ് ഷോയില്‍ അതിഥിയായെത്തിയപ്പോഴാണ് ലിസ മനസ്സു തുറന്നത്.

ശരീരഭാരം കൂടിയവര്‍ക്ക് മാത്രമല്ല ജീവിതത്തില്‍ ഇത്തരത്തിലുള്ള അപമാനങ്ങള്‍ക്ക് പാത്രമാകേണ്ടി വരുന്നത്. ഒരാള്‍ അധികം മെലിഞ്ഞിരുന്നാലും സമാനമായ അനുഭവങ്ങളുണ്ടാകും. എന്റെ ശരീരം പല്ലുകുത്തിക്ക് സമാനമാണെന്ന് പറഞ്ഞു കളിയാക്കിയവരുമുണ്ട്. സൗന്ദര്യത്തെക്കുറിച്ച് സമൂഹത്തിന് ഒരു പൊതുബോധമുണ്ട് ആ ചട്ടക്കൂടില്‍ നിന്ന് പുറത്തു നില്‍ക്കുന്നവരെ പരിഹസിച്ചു കൊണ്ടോയിരിക്കും. ഇത്തരം പരിഹാസങ്ങള്‍ക്ക് ചെവികൊടുത്താല്‍ നമ്മുടെ ആത്മവിശ്വാസം നഷ്ടമാകും. കളിയാക്കുന്നവര്‍ അങ്ങിനെ തന്നെ ചെയ്യട്ടെ ഇതൊന്നും കാര്യമാക്കേണ്ടതില്ല. ഈ നിലപാടാണ് എന്നെ ഞാനാക്കിയത്-ലിസ പറഞ്ഞു..

shortlink

Related Articles

Post Your Comments


Back to top button