എ ആർ റഹ്മാനോടൊപ്പം മുംബൈയിലെ സംഗീത ആരാധകരുടെ മനസ് കീഴടക്കി വിഖ്യാത ഗായകൻ ക്രിസ് മാർട്ടിൻ. ഗ്ലോബൽ സിറ്റിസൺ ഇന്ത്യ ഇനിഷിയെറ്റിവിന്റെ ഭാഗമായി ലോക പ്രശസ്ത റോക്ക് മ്യൂസിക് ബാൻഡായ കോൾഡ് പ്ലെയ്യുടെ സംഗീത പരിപാടിയായിരുന്നു വേദി . “ഈ മനോഹരമായ രാജ്യത്ത് വരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു ” സംഗീത നിശയുടെ തുടക്കത്തിൽ മാർട്ടിൻ പറയുന്നു.
പരിപാടിക്കിടെ മാർട്ടിൻ റഹമാനെ വേദിയിലേക്ക് കൊണ്ടുവരികയും റഹ്മാന്റെ പ്രശസ്തമായ ” വന്ദേ മാതരം’ എന്ന ഗാനം ഒരുമിച്ച് ആലപിക്കുകയുയും ചെയ്തു . ഇതിനിടെ മാർട്ടിൻ കൈയ്യിൽ കരുതിയിരുന്ന ഇന്ത്യൻ പതാക വീശി കൊണ്ടുള്ള പ്രകടനവും നടന്നു. കരൺ ജോഹർ ചിത്രമായ എ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിലെ’ ചന്ന മേരിയാ’ എന്ന ഗാനത്തിന്റെ കോൾഡ് പ്ലേയ് വേർഷനും പരിപാടിക്കിടെ മാർട്ടിൻ അവതരിപ്പിച്ചു. ചടങ്ങിൽ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ , ഫ്രിഡ പിന്റോ , ആലിയ ഭട്ട് , കത്രിന കൈഫ് , തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
Post Your Comments