മലയാളിയുടെ പ്രിയതാരം നിവിന്‍ തമിഴില്‍ തിരക്കേറുന്നു. ആറു ചിത്രങ്ങള്‍ക്കു താരം കരാറാവുന്നു എന്നാണു പുതിയ വാര്‍ത്ത.
‘നേരം’ എന്ന തമിഴ് ചിത്രത്തിലൂടെ അവിടെ ആരാധകരെ നേടിയെടുത്ത നിവിന്‍ പോളി 2017-ല്‍ ആറ് തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍. ഒരു തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുവാന്‍ ഗൗതം വാസുദേവ് മേനോനാണ് നിവിനെ ഒടുവില്‍ കരാര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നിവിന്‍ ഗൗതം രാമചന്ദ്രന്റെ ചിത്രത്തിലഭിനയിച്ചുവരികയാണ്. സംവിധായകന് അറ്റ്ലിയുടെ നിര്‍മ്മാണത്തില്‍ ഒരു പ്രോജക്ടിലും സൂര്യബാലകുമാറിന്റെ ഒരു പ്രോജക്ടിലും നിവിന്‍ കരാര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു.
Post Your Comments