നടി ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് വരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മകള്‍ സിനിമയിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ചിലമുന്‍നിര സംവിധായകരോട് അവളുടെ അഭിനയമോഹത്തെക്കുറിച്ച് ഗൗതമി പറഞ്ഞതായും തമിഴ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മകളുടെ അഭിനയരംഗത്തേക്കുള്ള വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഗൗതമി രംഗത്ത് വന്നിരിക്കുകയാണ്. സിനിമയിലേക്ക് മകള്‍വരുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇപ്പോള്‍ അവള്‍ സിനിമയിലേക്ക് ഇല്ലായെന്നും, പഠനത്തില്‍ ശ്രദ്ധിക്കുകയാണെന്നും ഗൗതമി ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments