General

എം എം മണി മന്ത്രിയായതിനു പിന്നാലെയുള്ള ജൂഡിന്റെ പരിഹാസം വൈറലാകുന്നു

ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടതിന്റെ പേരില്‍ പുലിവാല്‌ പിടിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ‘വെറുതെ സ്കൂളില്‍ പോയി’ എന്ന് മാത്രം എഴുതിയ ഒരു പോസ്റ്റ്‌ ആണ് ജൂഡിന് പാരയായിരിക്കുന്നത്. എം.എം മണി സംസ്ഥാന മന്ത്രിസഭയില്‍ അംഗമായെന്ന പ്രഖ്യാപനത്തിന് തൊട്ടുപിറകെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് മണിയെ ഉദ്ദേശിച്ചുള്ളതാണെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. നിരുപദ്രവകരം എന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന പോസ്റ്റ് വലിയ വിവാദങ്ങളിലേക്കാണ് ചെന്നെത്തിയിരിക്കുന്നത്.  പോസ്റ്റില്‍ ജൂഡ് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പരോക്ഷമായി ഇടുക്കിയുടെ സ്വന്തം മണിയാശാനായ പുതിയ മന്ത്രി എം.എം. മണിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് ആരോപിച്ച് ആളുകള്‍ ജൂഡിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ജൂഡിന്റെ പോസ്റ്റിനു താഴെയായി നിരവധി കമെന്റുകളാണ് ഇതിനോടകം വന്നിരിക്കുന്നത്.  എന്തായാലും ഫേസ്ബുക്ക് കൂട്ടാളികളുടെ അടുത്ത പൊങ്കാല തന്‍റെ പോസ്റ്റിനു താഴെ എന്നുള്ളത്  മനസ്സിലാക്കിയിട്ടാവണം ജൂഡ് ആ പോസ്റ്റ്‌  ഡിലീറ്റ് ചെയ്ത് തടി തപ്പിയിരിക്കുകയാണ്.

jude post

shortlink

Related Articles

Post Your Comments


Back to top button