
രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലൂടെ മലയാള ചലച്ചിത്രലോകത്തു അരങ്ങേറിയ അഹാന കൃഷ്ണകുമാര്‍ നിവിന്‍പോളിയുടെ നായികയാകുന്നു.
പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അല്‍താഫ് സംവിധാനം ചെയ്യുന്ന നര്‍മപ്രധാനമായ ചിത്രത്തില്‍ കൃഷ്ണശങ്കര്‍, സിജു വിത്സണ്‍, അഷറഫ് തുടങ്ങിയവരും അഭിനയിക്കുന്നു.
നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ രണ്ടാംസിനിമയാണിത്. കൊച്ചിയും തൃശൂരും പ്രധാന ലൊക്കേഷനാകുന്നു. ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഒരുക്കിയ കരി മ്യൂസിക് വീഡിയോയില്‍ അഹാന അഭിനയിച്ചിരുന്നു. കരി സംഗീതവീഡിയോ ഇതിനോടകം തന്നെ ശ്രദ്ധനേടി.
Post Your Comments