Uncategorized

ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ധന്യ

മനോരമ ന്യൂസ് സംഘടിപ്പിച്ച കേരള കാന്‍ ലൈവത്തോണ്‍ വേദിയില്‍ കാന്സറിനോട് പൊരുതി വിട വാങ്ങിയ നടന്‍ ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ച് ഭാര്യ ധന്യ. രോഗം മൂര്‍ഛിച്ച വേളയിലും ജിഷ്ണുവില്‍ നിറഞ്ഞു നിന്നിരുന്ന ആത്മവിശ്വാസത്തെ പറ്റി ധന്യ വേദിയില്‍ പറഞ്ഞു. പലപ്പോഴും തനിക്ക് ധൈര്യം തന്നിരുന്നത് ജിഷ്ണുവാണ്. ജിഷ്ണു ഗുരുതരാവസ്ഥായിലാണെന്നും മരിച്ചുവെന്നും പ്രചരിച്ച വാട്സാപ്പ് , ഫേസ് ബുക്ക് സന്ദേശങ്ങൾ തന്നെയും കുടുംബത്തേയും ഏറെ വേദിനിപ്പിച്ചെന്നും അപ്പോഴും ജിഷ്ണു ഒരു ചിരിയോടെയാണ്‌ എല്ലാത്തിനെയും നോക്കികണ്ടതെന്നും ധന്യ പറഞ്ഞു. ശാരീരികമായി ക്ഷീണിതനായിരുന്നുവെങ്കിലും ജിഷ്ണുവിന്റെ വാക്കുകളിലോ പ്രവൃത്തിയിലോ ആ ക്ഷീണം പ്രതിഫലിച്ചിരുന്നില്ലെന്ന് ധന്യ പറയുന്നു. ആ ശക്തിയാണ് തനിക്ക് ജീവിതത്തിൽ തുണയായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്രതാരം കൈലാഷിന്‍റെ നേതൃത്വത്തില്‍ ഒത്തുകൂടിയ ജിഷ്ണുവിന്‍റെ സുഹൃത്തുക്കളും സംവിധായകന്‍ കമലും കേരള കാന്‍ ലൈവത്തോണ്‍ വേദിയില്‍ ജിഷ്ണുവിനെ അനുസ്മരിച്ചു. ജിഷ്ണുവിനെ ആദ്യമായി സിനിമയിലെടുത്ത കഥയും കമല്‍ പങ്കു വെച്ചു. ജിഷ്ണുവിന്‍റെ പോസിറ്റീവ്നെസ്സ് തന്നെ ഏറെ ആകര്ഷിച്ച്ചുവെന്നും കമല്‍ പറയുന്നു. ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ കമല്‍ പങ്കു വെച്ചതി ങ്ങനെ :

“ഞാൻ പുതിയ ചിത്രമെടുക്കുന്നുവെന്നറിഞ്ഞ് രാഘവേട്ടൻ എന്നെ വിളിക്കുകയായിരുന്നു. എന്നെ ഒന്നു കാണണമെന്നും രാഘവേട്ടൻ പറഞ്ഞു. തിരുവനന്തപുരത്തുണ്ടെന്നും അവിടേക്ക് വരാമോ എന്നും ഞാൻ ചോദിച്ചു. അങ്ങനെ രാഘവേട്ടൻ എന്നെ വന്നുകണ്ടു സംസാരിച്ചു. ഇറങ്ങാറായപ്പോൾ പുതിയ സിനിമയെക്കുറിച്ച് ചോദിച്ചു. ഒരു ക്യാംപസ് സിനിമയുണ്ടെന്നും ലളിതച്ചേച്ചിയുടെ മകൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും മറ്റൊരു പ്രധാന കഥാപാത്രത്തിനായുള്ള അന്വേഷണത്തിലാണെന്നും ഞാൻ രാഘവേട്ടനോട് പറഞ്ഞു. അപ്പോൾ പോക്കറ്റിൽ നിന്നും ജിഷ്ണുവിന്റെ ചിത്രം എടുത്ത് കാണിച്ചിട്ട് ഈ കുട്ടി പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു. ജിഷ്ണുവിന്റെ വളരെ ചെറിയ ഒരു ഫോട്ടോയായിരുന്നു അത്. അന്ന് ആ പയ്യൻ അദ്ദേഹത്തിന്റെ മകനാണെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ഫോട്ടോ കണ്ടയുടനെ ജിഷ്ണുവിനെ ഇഷ്ടപ്പെട്ടു. പയ്യനെക്കാണണമെന്നും പറഞ്ഞു. അപ്പോഴാണ് ഇത് തന്റെ മകനാണെന്ന് രാഘവേട്ടൻ പറയുന്നത്. ജിഷ്ണുവിനോട് സംസാരിച്ചപ്പോൾ അവന്റെ പോസിറ്റിവ്നെസ് എന്നെ ഏറെ ആകർഷിച്ചു. അങ്ങനെയാണ് ജിഷ്ണു നമ്മൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.” കമല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button