Cinema

കാർ കേസിൽ ഒരു വെടി കൂടി പൊട്ടിക്കാന്‍ താനില്ലെന്ന് നടൻ മുകേഷ്

സുരേഷ് ഗോപി കാര്‍ നികുതി ലാഭിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ കാർ രജിസ്റ്റര്‍ ചെയ്തുവെന്ന ആരോപണം ചില കേന്ദ്രങ്ങളിൽ ഇന്നലെ നിന്ന് പുറത്തു വന്നിരുന്നു. അതിനെ തുടർന്ന് സുരേഷ് ഗോപി നടത്തിയ പ്രതികരണം മുകേഷിനെതിരെയായിരുന്നു . പോണ്ടിച്ചേരിയില്‍ അഡ്രസ് ഉണ്ടെന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ നടൻ മുകേഷ് എവിടെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത് എന്നതു കൂടി അന്വേഷിക്കട്ടെയെന്ന സുരേഷ്ഗോപിയുടെ ചോദ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് മുകേഷ് . മുകേഷ് കേരളത്തില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന വിവരവും, വാഹനം കൃത്യമായി നികുതി അടച്ചതിന്റെ വിവരങ്ങളും ചാനലുകൾ പുറത്തുകൊണ്ടുവന്ന സാഹചര്യത്തിൽ ഇനി ഒരു വെടി കൂടി പൊട്ടിക്കാന്‍ താനില്ലെന്നും സുരേഷ് ഗോപിക്ക് മറുപടി പറയുന്നില്ലെന്നുമാണ് മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്

shortlink

Related Articles

Post Your Comments


Back to top button