ബോളിവുഡ് താരം സല്മാന്ഖാന് റൊമാനിയക്കാരി യൂലിയാ വാന്റ്വറുമായി പ്രണയത്തിലാണെന്നുള്ളത് ബോളിവുഡ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലോന്നായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് വരെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇടയ്ക്കിടെ ഇന്ത്യയിലെത്തുന്ന യൂലിയ സല്‍മാനൊപ്പം സെലിബ്രിറ്റി പാര്‍ട്ടികളിലും ആഘോഷങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നതും ഇത്തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തക്ക് ബലം നല്കി. സല്‍മാന്റെ പുതിയ ചിത്രം ട്യൂബ്ലൈറ്റിന്റെ ലൊക്കേഷനിലും യൂലിയ എത്തിയിരുന്നു. എന്നാല്‍ സല്‍മാനുമായുള്ള ബന്ധം യൂലിയ അവസാനിപ്പിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റൊമാനിയയിലെ ഒരു സ്വകാര്യ ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് സല്‍മാനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യൂലിയ പറഞ്ഞത്. ഇന്ത്യയിലെ സംസ്കാരവുമായി ഒത്തുപോകാന്‍ തനിക്ക് കഴിയില്ലെന്നും യൂലിയ പറയുന്നു. ഇന്ത്യയിലെ ജീവിതം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെന്നും യൂലിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഇന്ത്യക്കാരുടെ ചിന്താഗതി വേറെയാണ്. നമുക്ക് പ്രതീക്ഷിക്കുന്നത്ര സ്വകാര്യത അവിടെ ലഭിക്കില്ല. ഒരു വീട്ടില്‍ നിരവധിയാളുകള്‍ ഒരുമിച്ചു താമസിക്കും. വസ്ത്രധാരണത്തില്‍ വരെ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരും’. യൂലിയാ പറഞ്ഞു.

Post Your Comments