CinemaGeneralNEWS

വര്‍ഷങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ള തീയേറ്ററിലെത്തി, പുലിമുരുകന്‍ കാണാന്‍

നീണ്ടമുപ്പത്തിയാറു വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ മന്ത്രിയായ ബാലകൃഷ്ണപിള്ള സിനിമ കാണാന്‍ തീയേറ്ററില്‍ എത്തി. മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റായി ഓടുന്ന പുലിമുരുകന്‍ കാണാനാണ് ബാലകൃഷണപിള്ള എത്തിയത്. പുലിമുരുകന്‍ നാട്ടിലും,വീട്ടിലുമൊക്കെ വലിയ ചര്‍ച്ചയായി മാറുന്നു അത്കൊണ്ടാണ് ചിത്രം കാണമെന്ന് തീരുമാനിച്ചതെന്ന് ബാലകൃഷ്ണ പിള്ള പറയുന്നു. മകന്‍ ഗണേഷ്കുമാര്‍ അഭിനയിച്ച സിനിമകള്‍ തീയേറ്ററില്‍ പോയി കാണാറില്ലായെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് ബാലകൃഷ്ണ പിള്ള പുലിമുരുകന്‍ കാണനെത്തിയത്.

shortlink

Post Your Comments


Back to top button