മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിദ്യാബാലന് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നു. എന്നാല്‍ മാധവികുട്ടിയുടെ വേഷം ചെയ്യാന്‍ ശ്രീവിദ്യയാണ് കൂടുതല്‍ ചേര്‍ച്ചയെന്നും ശ്രീവിദ്യ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ പ്രഥമ പരിഗണന അവര്‍ക്കാകുമായിരുന്നു എന്നും കമല്‍ തുറന്നു പറയുന്നു. ശ്രീവിദ്യ ഇല്ലാത്തതിനാല്‍ ആ വേഷം വിദ്യയിലെക്ക് പോയി.
ഈ ചിത്രത്തെ കുറിച്ചുള്ള ഗൌരവതരമായ ചിന്തകളില്‍ വന്നത് വിദ്യയുടെ മുഖം ആയിരുന്നു. അതിനാല്‍ ചര്‍ച്ചകള്‍ തുടര്‍ന്നു. കമല്‍ സംവിധാനം ചെയ്ത ‘ചക്രം’ എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. എന്നാല്‍ ആ സിനിമ പാതിവഴിയില്‍ മുടങ്ങിപ്പോയി. പിന്നീട് ഹിന്ദിസിനിമയില്‍ ചുവടുറപ്പിച്ച വിദ്യ ഇന്ന് ദേശീയ പുരസ്കാരം വരെ നേടിയ സ്റ്റാര്‍ ആണ്.
വിദ്യയുമായുള്ള സൌഹൃദത്തില്‍ ചിത്രത്തെ കുറിച്ച് പറയുകയും വിദ്യയും പിതാവും ഇതില്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു എന്നും കമല്‍ പറയുന്നു.
ചിത്രത്തില്‍ പൃഥ്വിരാജ് ഒരുവേഷം ചെയ്യുന്നുണ്ട്. ആമിയുടെ ഭര്‍ത്താവ് മാധവദാസായി മുരളിഗോപി രംഗത്തെത്തുന്നു. നാലുപാട്ടുകള്‍ ഉള്ള ചിത്രത്തിന്റെ 2 പാട്ടുകള്‍ ഹിന്ദിയിലാണ്.
Post Your Comments