എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകന് കാളിദാസനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നവേളയില്‍ കാളിദാസിന് ഫേസ്ബുക്കിലൂടെ ആശംസ അറിയിക്കുകയാണ് യുവതാരം ദുല്‍ഖര്‍ സല്മാന്. പൂമരത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു, ഞാനും ഞാനുമെന്റാളും….എന്ന് തുടങ്ങുന്ന ഗാനം ഷെയര്‍ ചെയ്തുകൊണ്ടാണ് ദുല്‍ഖര്‍ കാളിദാസിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നത്.
Post Your Comments