ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായ് ബാംഗ്ലൂരില്‍ പോകുന്നതിന്റെ ത്രില്ലിലാണ് മണികണ്ഠന്‍ . അതുകൊണ്ട് തന്നെ ആ സന്തോഷം തന്‍റെ ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലൂടെ അറിയിക്കുകയാണ് താരം.
മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി ബാംഗ്ലൂരില്‍ വിമാനത്തില്‍ പോകുന്നതിന്റെ സന്തോഷമാണ് ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ മണികണ്ഠന്‍ പങ്കുവച്ചത്. ചിത്രത്തില്‍ സണ്ണി വെയ്‌നാണ് നായകന്‍.
രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാട’ ത്തിലൂടെ സിനിമയില്‍ എത്തിയ മണികണന്റെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വ്യാസന്‍ എടവനക്കാടിന്റെ ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മണികണ്ഠന്‍ ആചാരിയാണ്.
Posted by Manikandan R Achari on Thursday, 17 November 2016
Post Your Comments