ഗോഡ്ഫാദറിലെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ജഗദീഷ് പറയുന്നു

അഞ്ഞൂറാനും മക്കളും മലയാളികള്‍ക്കിടയില്‍ എത്തിയിട്ട് വര്‍ഷം ഇരുപത്താഞ്ചായി. ഇത്ര നാളുകളായി മലയാളിയുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത് അഞ്ഞൂറാനും മക്കളും മാത്രമല്ല. മായിന്‍കുട്ടി കൂടിയാണ്. നായകനായ മുകേഷിനോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു കൂട്ടുകാരനായി എത്തിയ ജഗദീഷിന്റേതും. മായിന്‍കുട്ടി അതായിരുന്നു ജഗദീഷിന്റെ കഥാപാത്രം. ഗോഡ് ഫാദര്‍ പ്രേക്ഷകരെ ചിരിപ്പിച്ച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും മായിന്കുട്ടിക്കു തന്നെയാണ്. മായിന്‍കുട്ടി എത്രത്തോളം ജനപ്രിയനാണെ ന്നുള്ളതിന്റെ തെളിവാണ് ട്രോള്‍ പേജുകളിലൂടെ ഈ കഥാപാത്രത്തെ കാണുന്നത്. മായിന്‍കുട്ടി വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഗോഡ് ഫാദറിന്റെ ഈ വിജയങ്ങള്‍ക്കിടയില്‍ ഒരു വീഴ്ചയും ഉണ്ട്. അത് പക്ഷെ പ്രേക്ഷകര്‍ അറിഞ്ഞിട്ടില്ല. ആ വീഴ്ചയെപ്പറ്റി മായിന്കുട്ടി (ജഗദീഷ്)
പറയുന്നതിങ്ങനെ :

മുകേഷും മായിന്‍കുട്ടിയും കൂടി നായിക കനകയെക്കാണാന്‍ രാത്രി അവരുടെ വീട്ടില്‍ പോകുന്ന രംഗമുണ്ട്. അവിടെ പട്ടി കുരയ്ക്കുമ്പോള്‍ കനകയുടെ വീട്ടുകാരെല്ലാം കൂടി കള്ളന്‍ കയറിയതാണെന്നു പറ‍ഞ്ഞ് വീടിനു പുറത്തു വരും. അപ്പോള്‍ മുകേഷ് ചായ്പ്പില്‍ ഒളിച്ചിരിക്കുകയാണ്.മായിന്‍കുട്ടി നായയെ പേടിച്ച്‌ മരത്തിനു മുകളില്‍ കയറും. എന്നാല്‍ ചില്ലയൊടിഞ്ഞ് താഴെ വീഴുകയും ചെയ്യും.

“എന്നാല്‍ യഥാര്‍ഥത്തില്‍ വീണതായിരുന്നു ആ സീനില്‍. താഴെ കമ്പിവല കെട്ടിയിരുന്നുവെങ്കിലും അത് പൊട്ടിപ്പോയി. ഞാന്‍ താഴെ വീണു. 50 അടി ഉയരത്തില്‍ നിന്നാണ് കമ്പി പൊട്ടിയത്. അതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. അല്ലെങ്കില്‍ അതൊരു ദുരന്തമായി മാറിയേനെ. എന്തായാലും ആ സീന്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ചിരിയുടെ പൊടിപൂരമായിരുന്നു.” ജഗദീഷ് പറയുന്നു.

സിനിമയിലെ ഓരോ ഡയലോഗും സീനുകളുമെല്ലാം സംവിധായകന്റെ കലാവിരുതായിരുന്നു. കൃത്യമായി എഴുതിയിരുന്നു. അതൊക്കെ കുറച്ച്‌ ഇംപ്രൊവൈസ് ചെയ്തുവെന്നേ ഉള്ളൂ. സിനിമ വിജയമായിരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രയ്ക്ക് ജനങ്ങള്‍ സ്വീകരിക്കുമെന്ന് കരുതിയില്ല. അന്ന് കൂടെ അഭിനയിച്ച മഹാനടന്മാരൊന്നും ഇന്നില്ല. തിലകന്‍ ,എന്‍എന്‍പിള്ള, ഫിലോമിനച്ചേച്ചി, ശങ്കരാടി, പറവൂര്‍ ഭരതന്‍ തുടങ്ങി ഒട്ടേറെ മഹാനടന്മാരെ മലയാള സിനിമയ്ക്കു നഷ്ടമായി. അവരുടെയൊക്കെ വിടവുനികത്താന്‍ ഒരിക്കലുമാവില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്ത്തു.

Share
Leave a Comment