തിരുവനന്തപുരം● നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി നടത്തിയ നുണപ്പരിശോധനയുടെ ഫലം പോലീസിന് ലഭിച്ചു. നുണപ്പരിശോധനയില് അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ നല്കിയ മൊഴി നുണപ്പരിശോധനയിലും ആവര്‍ത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കലാഭവന്‍ മണിയുടെ സഹായികള്‍ ഉള്‍പ്പടെ ആറുപേരെയാണ് നുണപ്പരിശോധനയ്ക്ക് വിധേയമാക്കിയത്.
കഴിഞ്ഞ മാര്‍ച്ച് 5 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മണി മരിച്ചത്. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം കലശലായി അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ മീതൈല്‍ ആള്‍ക്കഹോളിന്റെയും കീടനാശിനിയുടേയും സാന്നിധ്യം കണ്ടെത്തിയത് മരണത്തില്‍ ദുരൂഹത ഉണര്‍ത്തിയിരുന്നു.
Post Your Comments