CinemaGeneralNEWS

കഥാപാത്രത്തോടുള്ള ജയസൂര്യയുടെ ആത്മസമര്‍പ്പണംകണ്ട സുരേഷ് ഗോപി ജയസൂര്യയ്ക്ക് നല്‍കിയ മുന്നറിയിപ്പ് !!!

ഏതു കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും ആ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ ജയസൂര്യ എന്ത് റിസ്ക്‌ എടുക്കാനും തയ്യാറാണ്. 2014-ല്‍ പുറത്തിറങ്ങിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് ജയസൂര്യ കുഴഞ്ഞു വീണിരുന്നു. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ജയസൂര്യ തന്റെ ശരീരഭാരം പതിനാല് കിലോവരെ കുറച്ചു. സിനിമയില്‍ രോഗിയായ ജയസൂര്യ ശരിക്കും ആ കഥാപാത്രമായി അത്രത്തോളം ഇഴുകി ചേര്‍ന്നിരുന്നുവെന്ന് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം ചെയ്ത സുരേഷ്ഗോപി പറയുന്നു. ആ കഥാപാത്രത്തില്‍ നിന്ന് പുറത്തുകടന്ന് ആരോഗ്യകാര്യം ശ്രദ്ധിക്കൂ എന്ന് സുരേഷ് ഗോപി ലൊക്കേഷനില്‍വെച്ചു ജയസൂര്യക്ക് മുന്നറിയിപ്പ് കൊടുത്തു, ഒടുവില്‍ കഥാപാത്രത്തിന് വേണ്ടി അങ്ങേയറ്റം റിസ്ക്‌ സഹിച്ച ജയസൂര്യ ഷുഗര്‍ കുറഞ്ഞത് മൂലം ലൊക്കേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button