CinemaIndian CinemaMollywoodNEWS

ഇന്ന് സലിൽ ചൌധരി ജന്മവാര്‍ഷിക ദിനം

 

ഇന്ത്യയിലെ അനുഗ്രഹീത സംഗീതസംവിധായകരിൽ പ്രമുഖനായിരുന്ന സലിൽ ചൌധരി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരാളാണ്. മലയാള സിനിമയില്‍ ചരിത്രം കുറിച്ച ചെമ്മീന്‍ എന്ന ചിത്രത്തിലെ പാട്ടുകള്‍ ഇന്നും ഓര്‍ക്കാത്ത ആരും ഉണ്ടാകില്ല. അമ്പത് വർഷം പിന്നിടുമ്പോഴും ഒരു ചിത്രത്തിലെ ഗാനങ്ങൾ ഒരു ജനത ഒന്നടങ്കം മൂളുന്നുണ്ടെങ്കിൽ അത് സലീൽ ചൌധരി എന്ന അതുല്യ പ്രതിഭയുടെ മാന്ത്രിക സ്പര്‍ശത്താല്‍ തന്നെയാണ്.

പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് വളരെ പെട്ടന്ന് പ്രശസ്തനായ ചൌധരി 1922 നവംബർ 19-ന്‌ ബംഗാളിൽ ജനിച്ചു. 1940 കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവുമെല്ലാം വിഷയമായ ധാരാളം ഗാനങ്ങൾ അദ്ദേഹം എഴുതി. ബംഗാൾ ജനതയുടെ ഹൃദയത്തിൽ പുതിയ ഒരു സമരാവേശം സൃഷ്ടിച്ച ഈ ഗാനങ്ങളുമായി അദ്ദേഹം ഇന്ത്യയിലും എത്തി.

“ദോ ബിഗ സമീൻ “എന്ന ഹിന്ദി ചിത്രത്തിനു സംഗീതസംവിധാനം നിർവഹിച്ചതോടെ സിനിമാലോകത്തിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. 1949 മുതൽ 42 ബംഗാളി ചിത്രങ്ങൾ, 75 ഹിന്ദി ചിത്രങ്ങൾ, 5 തമിഴ് ചിത്രങ്ങൾ, 3 കന്നട ചിത്രങ്ങൾ, 6 ഇതര ഭാഷാ ചിത്രങ്ങൾ, 27 മലയാളചിത്രങ്ങൾ എന്നിവയ്ക്കു വേണ്ടി സലിൽ സംഗീതസംവിധാനം നിർവഹിച്ചു. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തലസംഗീതം നിർവഹിച്ചതും ഇദ്ദേഹമാണ്.

ചെമ്മീൻ, ഏഴു രാത്രികൾ, അഭയം, രാസലീല, സ്വപ്നം, രാഗം, നെല്ല്, നീലപ്പൊൻമാൻ‍,തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവർഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകൾ, ദേവദാസി, പുതിയ വെളിച്ചം, എയർ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാൻ, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാളചലച്ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button