രജനീകാന്തിനെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ അമീർ സുൽത്താൻ . നോട്ട് അസാധുവാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രജനികാന്ത് പ്രശംസിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിക്കാൻ എന്ത് യോഗ്യതയാണ് രജനീകാന്തിനുള്ളതെന്ന് അമീർ ചോദിച്ചു. ചെന്നൈയില്‍ ഒരു പരിപാടിക്കിടെയാണ് അമീര്‍ രജനികാന്തിനെതിരെ രംഗത്തുവന്നത്. ഒപ്പം കബാലിയുടെ യഥാര്‍ഥ കളക്ഷനും സിനിമയ്ക്കു വേണ്ടി രജനികാന്ത് വാങ്ങിയ പ്രതിഫലവും വെളിപ്പെടുത്താന്‍ സാധിക്കുമോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. പരുത്തിവീരന്, യോഗി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അമീര്‍ സുല്‍ത്താന്‍.
Leave a Comment