നോട്ട് മരവിപ്പിക്കാൻ നടപടിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയ നടൻ വിജയ് ബി ജെ പി യിൽ ചേരണമെന്നു തമിഴ് നാട് ബി ജെ പി നേത്യത്വം . സിനിമാ രംഗത്തെ സെലിബ്രിറ്റികള്‍ തങ്ങളുടെ അധിക സമ്പാദ്യം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധാരാളം പണം എത്തിയത് മോദി കാരണമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷയായ വനതി പറഞ്ഞു.
നോട്ട് അസാധുവാക്കലിനെ പിന്തുണച്ച വിജയ് പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കേണ്ടിയിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു.
പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടുന്ന വിജയ്ക്ക് ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും . ബി.ജെ.പിയും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും വനതി ശ്രീനിവാസന്‍ പറഞ്ഞു
Leave a Comment