കോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പ്രണയജോഡികളായിരുന്നു ചിമ്പു നയന്‍താര പ്രണയജോഡി. വളരെ വലിയ വിവാദങ്ങള്‍ സൃഷ്ട്ടിച്ച ഇവരുടെ പ്രണയബന്ധം അധികം വൈകാതെ തന്നെ വേരിപിരിയുകയും ചെയ്തു. തുടര്‍ന്ന് പ്രഭുദേവയുമായുള്ള അടുപ്പമാണ് നയന്‍സിനെ വീണ്ടും വിവാദ താരമാക്കിയത്. ഇരുവരുടെയും വിവാഹംവരെ കഴിഞ്ഞുവെന്ന താരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.ചിമ്പുവുമായുള്ള പ്രണയബന്ധം പോലെ തന്നെ ഈബന്ധത്തിനും അധികനാള്‍ ആയുസ്സ് ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ നയന്‍താരയുടെ പ്രണയവാര്‍ത്തയിലെ നായകന്‍ തമിഴ് സംവിധായനായ വിഘ്നേഷാണ്. ഇരുവരും അടുത്തവര്‍ഷത്തോടെ വിവാഹിതരാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിഘ്നേഷിന്റെയും നയന്‍താരയുടെയും കല്യാണത്തിന് പങ്കെടുക്കുമോ? എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചിമ്പു. “നയന്‍സും വിഘ്നേശ് ശിവയും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇരുവരും അവരുടെ പ്രണയബന്ധം തുറന്നു സമ്മതിക്കാതെ ഞാന്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഒരിക്കലും വിശ്വസിക്കില്ല” ചിമ്പു വ്യകതമാക്കുന്നു.
Post Your Comments