ഗൗതം മേനോന്റെ പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളി ക്യാമറാമാന് ജോമോന് റ്റി ജോണ്‍ നിർവഹിക്കും . ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രമാണ് ജോമോൻ
ഗൗതം മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം. ധനുഷും മേഘ ആകാശുമാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പാട്ട് രംഗങ്ങളുടെ ചിത്രീകരണങ്ങൾ നടന്നു വരികയാണ് .
പാട്ടിന് ആകര്‍ഷണീയത്വം നല്കാന് വേണ്ടിയുള്ള ഭാഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം പാട്ടുകള്‍ക്ക് ആര് ഈണമിടും എന്നതു പോലും തീരുമാനിച്ചിട്ടില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത.
Post Your Comments