
ഹാസ്യ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന കൊച്ചുപ്രേമന്‍ മറ്റൊരു മേക് ഓവറില്‍ എത്തുന്നു. മൈ ലൈഫ് പാര്‍ട്ട്‌നറി’ന് ശേഷം എം.ബി.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘രൂപാന്തര’ത്തില്‍ ഒരു അന്ധകഥാപാത്രമായാണ് കൊച്ചുപ്രേമന്‍ എത്തുന്നത്. രാഘവന്‍ എന്നാണു കഥാപാത്രത്തിന്‍റെ പേര്. കൊച്ചുപ്രേമന്റെ ജീവിതത്തിലെ മികച്ച കഥാപാത്രമായി ഇത് മാറുമെന്നതില്‍ സംശയമില്ല.
ചാന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത്ചന്ദ്രന്‍ നായര്‍ നിര്‍മ്മിക്കുന്ന ‘രൂപാന്തര’ത്തിന്റെ ഛായാഗ്രഹണം ഉണ്ണി പാലോടാണ് നിര്‍വഹിക്കുന്നത്. തിരക്കഥാരചനയും എഡിറ്റിംഗും സംവിധായകന്‍ എം.ബി.പദ്മകുമാര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം ബിജിബാല്‍. ശബ്ദമിശ്രണം എന്‍.ഹരികുമാര്‍. പുതുമുഖം ഭരത് ശ്രദ്ധേയമായ മറ്റൊരു വേഷത്തിലെത്തുന്നു.
Post Your Comments