GeneralNEWS

കുടുംബ പ്രശ്നങ്ങള്‍ പരസ്യപ്പെടുത്തി; കൈരളി ചാനലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

നടി ഉര്‍വശി അവതരിപ്പിക്കുന്ന ‘ജീവിതം സാക്ഷി’ എന്ന പരിപാടിയില്‍ തന്റെ കുടുംബ പ്രശ്നങ്ങളും ഫോട്ടോയും പരസ്യപ്പെടുത്തി എന്ന് ആരോപിച്ച് വീട്ടമ്മ ഭര്‍ത്താവിനെതിരെയും, കൈരളി ചാനലിനെതിരെയും മനുഷ്യാവകാശ കമ്മീഷന് പരാതി സമര്‍പ്പിച്ചു.
‘ജീവിതം സാക്ഷി’ എന്ന പരിപാടിയുമായി ബന്ധപ്പെട്ടു നടി ഉര്‍വശിക്കെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഉര്‍വശി പരിപാടിക്കിടെ സംസ്കാരശൂന്യമായി പെരുമാറി എന്നാരോപിച്ചായിരുന്നു പരാതി ഉയര്‍ന്നത്. വീട്ടമ്മ നല്‍കിയ പരാതിയില്‍ ജില്ലാ ജഡ്ജി കൂടിയായ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) മെംബര്‍ സെക്രട്ടറിയില്‍ നിന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. കെല്‍സയുടെയോ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയോ അംഗീകാരമില്ലാതെയാണ് അദാലത്ത് സംഘടിപ്പിച്ചതെങ്കില്‍ ജീവിതം സാക്ഷി എന്ന പരിപാടി ഇനി സംപ്രേഷണം ചെയ്യരുതെന്നും ചാനല്‍ മാനേജിങ് ഡയറക്ടര്‍ക്കു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൈരളി ചാനല്‍ എംഡിയോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

shortlink

Post Your Comments


Back to top button