
ലോക സുന്ദരി മത്സരത്തിൽ പങ്കെടുത്ത മലയാളിയാണ് പാര്‍വ്വതി ഓമനക്കുട്ടന് .അവരുടെ ആദ്യ ചിത്രം മലയാളത്തിലായിരുന്നു. കെ ക്യു എന്ന് പേരിട്ടിരുന്ന ചിത്രം കുറെ വിവാദങ്ങൾക്കു ശേഷമാണ് റിലീസായത്. ആ സിനിമ ഏറ്റെടുത്തപ്പോള്‍ പെട്ടുപോയ അവസ്ഥയായിരുന്നു തനിക്ക് എന്ന് പാര്‍വ്വതി പറയുന്നു. പ്രതീക്ഷിച്ചത് പോലെ വിജയിച്ചുമില്ല- പാര്‍വ്വതി പറയുന്നു
ആദ്യം എന്നോട് പറഞ്ഞ താരങ്ങളൊന്നുമായിരുന്നില്ല ചിത്രത്തില്‍ അഭിനയിച്ചത്. കരാറൊപ്പിട്ട് ഒരാഴ്ച ചിത്രീകരണം പിന്നിട്ടപ്പോഴാണ് അഭിനയിക്കുന്ന താരങ്ങള്‍ വേറെയാണെന്ന് അറിഞ്ഞത്. അങ്ങനെ കുറേ പ്രശ്നങ്ങള്‍. അവസാനം ആ ചിത്രം പകുതി വഴിയില്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് നിര്‍മാതാവിന്റെ ഭാര്യ എന്നെ വിളിച്ച് ഒരുപാട് സങ്കടം പറഞ്ഞു. ആരെയും വിഷമിപ്പിക്കരുത് എന്ന വിശ്വസമാണ് എന്റെ കുടുംബത്തിന്. ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോള്‍ ‘നിനക്ക് വേണ്ടിയല്ല എങ്കിലും സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിയ്ക്കുന്നവര്‍ക്ക് വേണ്ടി ഈ സിനിമ നീ പൂര്‍ത്തിയാക്കണം. അവരുടെ ജീവിതം ഈ സിനിമയില്‍ നിന്ന് കിട്ടുന്ന ദിവസവേതനം കൊണ്ടാണ്’ എന്ന് അമ്മ പറഞ്ഞു.
Post Your Comments