CinemaGeneralNEWS

അമേരിക്കയിലെ മലയാള ചിത്രങ്ങളുടെ റിലീസ്; ‘മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഭരിക്കുന്ന അമേരിക്കന്‍ ബോക്സ്ഓഫീസ്’,ആദ്യപത്തില്‍ മമ്മൂട്ടി ചിത്രമില്ല

മലയാള ചിത്രങ്ങളുടെ അമേക്കരിക്കന്‍ ബോക്സ്ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ്‌ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. യുവനടന്‍ നിവിന്‍ പോളി ചിത്രങ്ങളും അമേരിക്കന്‍ ബോക്സ്‌ഓഫീസിലെ ആദ്യ പത്തില്‍ ഇടംപിടിക്കുന്നുണ്ട്. കേരളത്തിലെ മറ്റു ചിത്രങ്ങളുടെ റെക്കോര്‍ഡ് കളക്ഷനുകള്‍ തിരുത്തിക്കുറിച്ച മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തന്നെയാണ് അമേരിക്കയിലും കളക്ഷന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തെ മറികടന്നാണ് പുലിമുരുകന്‍ അമേരിക്കന്‍ ബോക്സ്‌ഓഫീസില്‍ പ്രഥമ സ്ഥാനം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനം മോഹന്‍ലാലിന്റെ ദൃശ്യത്തിനാണ്,നാലും അഞ്ചും സ്ഥാനങ്ങളില്‍ നിവിന്‍ പോളി ചിത്രങ്ങളാണ്‌. ആക്ഷന്‍ ഹീറോ ബിജു നാലാം സ്ഥാനത്തും,
ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം അഞ്ചാം സ്ഥാനത്തുമാണുള്ളത്. ഒപ്പം, ടൂ കണ്ട്രീസ്, ചാര്‍ളി,
എന്ന് നിന്റെ മൊയ്തീന്‍ ,ബംഗ്ലൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങള്‍ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിച്ചപ്പോള്‍, ഒരു മമ്മൂട്ടി ചിത്രത്തിന് പോലും ആദ്യപത്തില്‍ സ്ഥാനം നേടാനായില്ല.

shortlink

Post Your Comments


Back to top button