ഹോളിവുഡില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഹൊറര്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍താരം വിക്രമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ട വിക്രം ഉടന്‍തന്നെ സിനിമ ചെയ്യാമെന്ന് നിര്‍മ്മാതാക്കളോട് സമ്മതം മൂളി. ഗോസ്റ്റ്ഹൗസ് പിക്ചേഴ്സും ഗുഡ് യൂണിവേഴ്സും ചേര്‍ന്ന് നിര്‍മ്മിച്ച് ഓഗസ്റ്റില്‍ തീയേറ്ററുകളിലെത്തിയ ‘ഡോണ്ട് ബ്രീത്ത്’ എന്ന സിനിമയാണ് വിക്രമിനെവെച്ച് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. വിക്രം ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്കുന്ന ഈചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍തന്നെ ആരംഭിക്കാനാണ് അണിയറക്കാരുടെ ശ്രമം.
Leave a Comment