ബോളിവുഡിലെ വലിയ വാദപ്രതിവാദമായ ഹൃത്വിക് റോഷന്- കങ്കണ റണൗത്ത് കേസില്‍ ഒരു ആന്റി ക്ലൈമാക്സ്. പലകുറി തുറന്ന ആരോപണ പ്രത്യാരോപണങ്ങള്‍ നടന്ന ഹൃത്വിക് റോഷന്- കങ്കണ റണൗത്ത് മാനനഷ്ടക്കേസ് എഴുതിതള്ളാന്‍ ഒരുങ്ങുകയാണ് പൊലീസ്.
ആഷിക്വി 3യില്‍ നിന്ന് കങ്കണ പുറത്താക്കപ്പെടാനുള്ള കാരണം ഹൃത്വിക് ആണെന്ന പ്രചാരണത്തില്‍ നിന്നും ആരംഭിച്ച പ്രശ്നങ്ങള്‍ ആണ് ഇത്. ഇതിനെതിരെ 2പേരും പരസ്പരം മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു.
hroshan@email.com എന്ന ഇമെയിലില്‍ നിന്നും തന്നോടുള്ള പ്രണയം വെളിപ്പെടുത്തി ഹൃത്വിക് മെയില്‍ ചെയ്തു എന്ന കങ്കണയുടെ ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഈ സ്വകാര്യ ഇ-മെയിലുകള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായില്ലെന്ന് കേസന്വേഷിച്ച മുംബൈ പൊലീസിന്റെ ഫോറന്‍സിക് വിഭാഗം അറിയിച്ചു.
hroshan@email.com എന്ന വിലാസത്തില്‍ നിന്നാണ് മെയിലുകള്‍ കങ്കണയ്ക്ക് ലഭിച്ചത് എന്നതൊഴിച്ചാല്‍ ഹൃത്വിക്കാണ് അതിന് പിന്നിലെന്ന് തെളിയിക്കുന്ന ഒന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ കേസ് ഇവിടെ വെച്ച് അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു.
hroshan@email.com എന്ന ഇമെയില്‍ വിലാസത്തിന്റെ സെര്‍വര്‍ യുഎസിലാണ്. അതുകൂടാതെ ആരാണ് ഈ അക്കൗണ്ട് ഉപയോഗിച്ചതെന്ന് കണ്ടെത്തുക വളരെ പ്രയാസം. ലഭ്യമായ വിവരങ്ങള്‍ വച്ച് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണ് ഞങ്ങള്‍ എന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സഞ്ജയ് സക്സേന അറിയിച്ചു.
Post Your Comments