കോളിവുഡ് സിനിമാലോകത്ത് അടുത്ത കാലങ്ങളിലായി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിജയ് സേതുപതി. തന്‍റെ വേറിട്ട അഭിനയശൈലിയിലൂടെ ഒരുകൂട്ടം ആരാധകരെ സൃഷ്‌ടിച്ച താരത്തിനു കയ്പേറിയ ഒരു ഭൂതകാലം ഉണ്ടായിരുന്നു. വീട്ടിലെ മോശം സാഹചര്യം മൂലം വിജയ് സേതുപതി കോളേജ് പഠനകാലത്ത് തന്നെ പലതരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. ടെക്‌സ്‌റ്റൈല്‍സിലും, ടെലഫോണ്‍ ബൂത്തിലുമൊക്കെ ജോലി ചെയ്ത സേതുപതിയുടെ ഭൂതകാലം ശരിക്കും കയ്പേറിയതായിരുന്നു. അച്ഛന്റെ വരുമാനംകൊണ്ട് കുടുംബം നോക്കാന്‍ കഴിയാതെവന്നപ്പോള്‍ വിജയ് സേതുപതി പഠനം പൂര്‍ത്തിയാക്കിശേഷം സിമന്റ് ഡീലറുടെ ജോലി ഏറ്റെടുത്തു. രാവിലെ 9 മുതല്‍ 7.30വരെ ഈ ജോലിയെടുത്തു. അതു കഴിഞ്ഞ് ടെലഫോണ്‍ ബൂത്തില്‍ പുലര്‍ച്ചെ വരെ ജോലി ചെയ്തു.
പിന്നീട് കുറച്ചുകൂടി നല്ല ജോലി തേടി താരം ദുബായിലെത്തി. എന്നാല്‍ ആ ജോലിയിലൂടെയൊന്നും മെച്ചമായൊരു സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വിജയ് സേതുപതിക്കായില്ല. പഠനസമയത്ത് തന്നെ വിജയ് സേതുപതിക്ക് അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. ചില ചെറിയ ചിത്രങ്ങളിലൊക്കെ അഭിനയിക്കുകയും ചെയ്തു. വിജയ് സേതുപതിക്ക് ഇതൊരു അഭിനയമോഹം മാത്രമായിരുന്നില്ല.താന്‍ സിനിമയില്‍ എത്തപ്പെട്ടാല്‍ തന്റെ കുടുംബത്തിനു സാമ്പത്തികമായി ഗുണം ചെയ്യും എന്ന ചിന്തയോട് കൂടിയാണ് വിജയ് സേതുപതി അഭിനയ രംഗത്തേക്ക് വരുന്നത്.തുടക്കകാലത്ത് സിനിമയില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ട് ലോണ്‍ അടച്ചു തീര്‍ക്കാന്‍ വിജയ് സേതുപതിക്ക് കഴിഞ്ഞു. എന്നാല്‍ അഭിനേതാവ് എന്ന രീതിയില്‍ വിജയ്‌ക്ക് വേണ്ടത്ര ശ്രദ്ധിനേടാനായില്ല. അതുകൊണ്ട്തന്നെ വിജയ് പിന്നീട് അഭിനയം ഉപേക്ഷിക്കുകയായിരുന്നു, വിവാഹശേഷമാണ് വിജയ് സേതുപതി വീണ്ടും സിനിമയിലേക്ക് വരുന്നത്, എന്നാല്‍ രണ്ടാം വരവില്‍ വിജയ് സേതുപതിയെ ദൈവം കൈവിട്ടില്ല. നല്ല നല്ല വേഷങ്ങള്‍ ലഭിച്ച വിജയ് സേതുപതി തമിഴ് സിനിമാലോകത്തെ മുന്‍നിര നായകന്മാരില്‍ ഒരാളായി വളര്‍ന്നു. സീനു രാമസ്വാമിയുടെ തേന്‍മര്‍ക്ക് ‘പരുവക്കാറ്റ്ര്’ എന്ന സിനിമ വിജയ് സേതുപതിക്ക് വഴിത്തിരിവായി. പിസ, സുതുകവും, ഇരൈവി പണ്ണൈയാരും പത്മിനിയും, ഓറഞ്ച് മിട്ടായി,തുടങ്ങിയവാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട വിജയ് സേതുപതി ചിത്രങ്ങള്‍.
Post Your Comments