
ബോളിവുഡ് നടി മല്ലികാ ഷെരാവത്തിന് നേരെ ആക്രണം. പാരിസില്‍വെച്ചാണ് താരത്തിനും സുഹൃത്തിനും നേരെ മുഖമൂടി ആക്രമണമുണ്ടായത്. പാരീസിലെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ മൂന്നംഗസംഘമാണ് മല്ലികയെയും സുഹൃത്തിനെയും ആക്രമിച്ചത്. ടിയര്‍ഗ്യാസ് തുറന്നുവിട്ടശേഷം മല്ലികയെയും,സുഹൃത്തിനെയും മൂവര്‍ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ഇരുവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments