GeneralNEWS

ക്രിക്കറ്റ് ദൈവത്തിന്റെ ഫുട്ബോള്‍ ടീം ഏഷ്യനെറ്റ് മൂവിസിന്‍റെ റേറ്റിംഗ് ഉയര്‍ത്തി; ചാനല്‍ റേറ്റിംഗ് വീണ്ടും മാറിമറിയുന്നു

ടിവി ചാനലുകളുടെ റേറ്റിംഗിന്റെ കാര്യത്തില്‍ ഏഷ്യനെറ്റ് മൂവിസ് വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. റേറ്റിംഗില്‍ രണ്ടാം സ്ഥാനം കൈവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് മുവീസ് ബഹുദൂരം മുന്നിലെത്തി.

asia

കഴിഞ്ഞയാഴ്ച സംപ്രേഷണം ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളാണ് ഏഷ്യാനെറ്റ് മൂവിസിനു റേറ്റിംഗ് ഉയര്‍ത്താന്‍ തുണയായത്.
ആദ്യസ്ഥാനം  ഏഷ്യനെറ്റ് തന്നെ നിലനിര്‍ത്തിയപ്പോള്‍ മൂന്നും, നാലും സ്ഥാനങ്ങളില്‍ സൂര്യയും, ഫ്ലവേഴ്സ് ടിവിയുമാണ്. മനോരമ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഷ്യാനെറ്റ് മൂവിസിന്റെ കുതിപ്പാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.സ്ഥിരമായി അഞ്ചാം സ്ഥാനത്തുള്ള മൂവിസ് നേരെത്തെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു, ഐ.എസ്.എല്‍ മലയാളം അവലോകനത്തോടെ സംപ്രേഷണം ചെയ്യുന്ന മൂവിസിലൂടെയാണ് ഭൂരിഭാഗം മലയാളി ഫുഡ്‌ബോള്‍ ആരാധകരും കളി വീക്ഷിക്കുന്നത്. ഇത് ചാനലിന്‍റെ റേറ്റിംഗ് ഉയര്‍ത്തുന്നതിന് സഹായകമായി. രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ഫ്ലവേഴ്സ് ചാനല്‍ ഏഷ്യനെറ്റ് മൂവിസിന്റെ കുതിപ്പോടെയാണ് നാലാം സ്ഥാനത്തേക്ക് വീണുപോയത്.

shortlink

Post Your Comments


Back to top button