ഒരേ മുഖം നവംബര്‍ 24ന്

സജിത് ജഗന്നാഥ് സംവിധാനം ചെയ്യുന്ന ധ്യാന്‍ ചിത്രം ഒരേ മുഖം നവംബര്‍ 24ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം നവംബര്‍ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ 500,1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുകയായിരുന്നു. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 18ന് റിലീസ് ചെയ്യുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ ഒഫിഷ്യല്‍ പേജിലൂടെ അറിയിക്കുകയായിരുന്നു. എണ്‍പതുകളുടെ ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ഒരേ മുഖം. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഒരേ മുഖം. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.

Share
Leave a Comment