മലയാള സിനിമയിലെ പുതിയ താരോദയമാണ് പ്രയാഗ മാർട്ടിൻ. മോഡലിങ് രംഗത്ത് സജീവമായിരുന്ന പ്രയാഗ, സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍, പാവ എന്നീ ചിത്രങ്ങളില്‍ ചെറു വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തെത്തുന്നത് .പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച പുതുമുഖ നായികയ്ക്കുള്ള ആ വര്‍ഷത്തെ സൈമ അവാര്‍ഡും പ്രയാഗ സ്വന്തമാക്കി. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഒരേ മുഖം , കട്ടപ്പനയിലെ ഹൃതിക് റോഷന്,തുടങ്ങിയ ചിത്രങ്ങളാണ് പ്രയാഗയുടേതായി ഇനി പുറത്തുവരാനുള്ളത്.
സിനിമപശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് പ്രയാഗയുടെ വരവ് “മുത്തച്ഛന് സിനിമാ നിര്‍മാതാവായിരുന്നു. അതിന് ശേഷം കുടുംബത്തിൽ നിന്ന് ആരും സിനിമയിലേക്ക് വന്നിട്ടില്ല. എനിക്ക് ചെറുപ്പം മുതല്‍ക്കെ സിനിമയോട് താത്പര്യമുണ്ടായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സാഗര്‍ ഏലിയാസ് ജാക്കിയില്‍ അഭിനയിക്കുന്നത്. പിന്നീട് പത്തില്‍ പഠിക്കുമ്പോൾ തമിഴ് ചിത്രം പിസാസ് എന്ന ചിത്രത്തിലും അഭിനയിച്ചു.” നടി പറയുന്നു .
കാര്യങ്ങളെ പോസിറ്റീവ് ആയി കാണാൻ ഇഷ്ടപ്പെടുന്ന, വലിയ സ്വപ്നങ്ങളില്ലാത്ത പ്രയാഗ, നെഗറ്റിവ് വേഷങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നു പറയുന്നു .”ഞാന്‍ പോസറ്റീവായി ചിന്തിക്കുന്നയാളാണ്. ജീവിതത്തില്‍ എപ്പോഴും നല്ലത് വരണമെന്നില്ല. സിനിമ തന്നെയാണ് എന്റെ ആഗ്രഹം. അതുക്കൊണ്ട് തന്നെ നല്ല വേഷങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.നെഗറ്റീവ് വേഷങ്ങളോട് ഇപ്പോള്‍ താത്പര്യമില്ല. ഇനി ഭാവിയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന് അപ്പോഴേ പറയാനാകൂ പ്രയാഗ മാര്ട്ടിന് പറയുന്നു.
Post Your Comments