ന്യൂഡല്‍ഹി: 2001-ൽ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം ലഗാനില്‍ ബ്രിട്ടീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വേഷമിട്ട നടന്‍ പോള്‍ ബ്ളാക്ക്ത്രോണ്‍ വീണ്ടും ഇന്ത്യയിലെത്തുന്നു. ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന കോമിക് കോന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം വരുന്നത്. ഡല്‍ഹി ജനതക്കായി മികച്ചത് എല്ലാ വര്‍ഷവും കൊടുക്കാറുണ്ട്. പോള്‍ ബ്ളാക്ക്ത്രോണ്‍ സാന്നിധ്യം കോമിക് കോനിന്‍െറ ഈ വര്‍ഷത്തെ പ്രത്യേകതയാണ് പരിപാടിയുടെ സംഘാടകന്‍ ജാനിത് വര്‍മ പറഞ്ഞു.
അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ലഗാന്‍ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചത് കെ പി സക്സേനയാണ്. ബ്രിട്ടിഷ് ഭരണ കാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ക്യാപ്റ്റൻ റസ്സൽ എന്ന ഭരണാധികാരി തന്റെ ഗ്രാമത്തിൽ വളരേ വലിയ ഭൂനികുതി ഏർപ്പെടുത്തി. ഇതിൽ കുപിതനായ ഭുവൻ എന്ന ചെറുപ്പക്കാരൻ ഗ്രാമവാസികളോട് ഈ നടപടി എതിർക്കാൻ ആവശ്യപ്പെടുന്നു. പ്രശ്നം പരിഹരിക്കാൻ ക്യാപ്റ്റൻ റസ്സൽ ഒരു നിർദ്ദേശം വെച്ചു-“ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം”. അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ലഗാൻ എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.
Post Your Comments