വളരെ പോസിറ്റീവായ രീതിയില്‍ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍
മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതുവരെ ഒരാളും നെഗറ്റീവായി ഒരു അഭിപ്രായവും പറഞ്ഞിട്ടില്ലാത്ത ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍. ഏറ്റവും മികച്ച നടന്‍, അതിന്റെ അഹം ഭാവം കാണിക്കാറില്ല, ഒരിക്കല്‍ പോലും ആരോടും ഒന്ന് ദേഷ്യപ്പെട്ടിട്ടുണ്ടാകില്ല, ലൊക്കേഷനില്‍ ആണെങ്കില്‍ പോലും വേര്‍തിരിവില്ലാതെ എല്ലാവരോടും ഒരുപോലെ സംസാരിക്കും, വളരെ ക്ഷമയുള്ള ആള്‍ എന്നൊക്കെയാണ് പലരും പറഞ്ഞിട്ടുള്ളത്. എല്ലാവരും ഇത് തന്നെ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ഓര്‍ക്കില്ലേ ഒരു മനുഷ്യന് ഇങ്ങനെ എല്ലാവരെക്കൊണ്ടും നല്ല അഭിപ്രായങ്ങള്‍ പറയിക്കാന്‍ പറ്റുമോ എന്ന്! ഇപ്പോള്‍ ഇതാ സംവിധായകന്‍ സിദ്ധിക്കും മോഹന്‍ലാലിനെക്കുറിച്ച് പറയുന്നു :
ലാല്‍ ഇതുവരെ ആരെയും വേദനിപ്പിക്കുന്നത് കണ്ടിട്ടില്ല. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നും. അതുകൊണ്ട് തന്നെ ലാലിനോട് ഒരാള്‍ക്കും ശത്രുതയുണ്ടാകില്ല. ശത്രുത ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ലാലിനോടുള്ള അസൂയകൊണ്ട് മാത്രമായിരിക്കുമെന്ന് സിദ്ദിഖ് പറയുന്നു. ഒന്ന് ഒച്ചത്തില്‍ സംസാരിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. അഥവാ ഒന്ന് ദേഷ്യപ്പെട്ടാല്‍ പോലും സാധാരണ ശബ്ദത്തേക്കാള്‍ കനം താഴ്ത്തിയെ സംസാരിക്കാറുള്ളു. അതുപോലെ എന്തെങ്കിലും പ്രയാസമുണ്ടാകുന്ന വിഷയങ്ങള്‍ നേരിടേണ്ടി വന്നാലും ലാല്‍ വളരെ പെട്ടന്ന് അതില്‍ നിന്നും മോചിതനാകും. സിദ്ദിഖ് പറഞ്ഞു.
അദ്ദേഹത്തിന് സന്തോഷം വരുന്ന കാര്യമാണെങ്കില്‍ പോലും അതില്‍ അഭിരമിച്ച് നടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സ്വന്തം ഇമോഷന്‍സിനെ പോലും സ്വയം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ലാലിനെ വല്ലാതെ വേദനിപ്പിച്ചിരുന്നവരെ ഒഴിവാക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പോലും തന്റെ ശത്രുവിനെ കുറിച്ച് ലാല്‍ ഒരുവാക്ക് പറയുന്നത് പോലും ഞാന്‍ കേട്ടിട്ടില്ല.
കുട്ടികള്‍, മുതിര്‍ന്നവര്‍, വൃദ്ധജനങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ലാലിനെ ഇഷ്ടമാണ്. ലാലിന് പ്രായമായി എന്ന് പറയുന്ന ന്യൂജനറേഷന്‍കാരും ലാലിന്റെ ആരാധകരാണ്. സിദ്ധിക്ക് പറഞ്ഞു.
Post Your Comments