CinemaGeneral

‘നിങ്ങള്‍ക്ക് എന്നെ കളിയാക്കി മടുത്തില്ലേ’? പ്രേക്ഷകരോട് മഞ്ജിമ മോഹന്‍ ചോദിക്കുന്നു

‘പ്രിയം’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ ‘വടക്കന്‍ സെല്‍ഫി’ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മഞ്ജിമയും പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറി.
പക്ഷേ ചിത്രത്തിലെ ഒരു രംഗത്ത് ‘എനിക്ക് ഹരീനെ’ കാണണം എന്ന് പറഞ്ഞു മഞ്ജിമ കരയുന്നത് പ്രേക്ഷകരില്‍ ശരിക്കും ചിരിയുണര്‍ത്തി എന്ന്പറയേണ്ടി വരും. തുടക്കകാരിയുടെ പതര്‍ച്ചയായി മഞ്ജിമയുടെ ഈപ്രകടനത്തെ വിലയിരുത്താമെങ്കിലും ട്രോളര്‍മാര്‍ വെറുതെയിരുന്നില്ല. ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ മഞ്ജിമയുടെ കരച്ചില്‍ രംഗം വലിയ ചലനം സൃഷ്ടിച്ചിരുന്നു.

നായികയായി എത്തിയ ആദ്യ ചിത്രത്തില്‍തന്നെ ട്രോള്‍ചെയ്യപ്പെട്ട മഞ്ജിമ ഫേസ്ബുക്കില്‍ അതിനെകുറിച്ച് പരാമര്‍ശിച്ചത് ഇങ്ങനെ;

“ഒരു പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം വര്‍ക്കിനെക്കുറിച്ച് ചോദിക്കാന്‍ ആളുകള്‍ വിളിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ചിലര്‍ക്ക് അറിയേണ്ടത് അഭിനയത്തിന്റെ പേരില്‍ ഞാന്‍ ഇപ്പോഴും ട്രോള്‍ ചെയ്യപ്പെടുന്നുണ്ടോ എന്നാണ്. എന്തൊരു വിവേകശൂന്യമായ ചോദ്യമാണിത്. ഏറെ അലോസരപ്പെടുത്തുന്നതും. ‘എനിക്ക് ഹരീനെ കാണണം’ എന്ന ചോദ്യത്തില്‍ നിന്ന് ഇവര്‍ എന്നാണ് മുന്നോട്ട് പോവുക? എന്റെ ജോലിയെ അഭിനന്ദിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി”

shortlink

Post Your Comments


Back to top button